< Back
Saudi Arabia

Saudi Arabia
മീഡിയാവൺ സൂപ്പർ കപ്പ്; ഇനി യാമ്പുവിൽ ആവേശ പോരാട്ടം
|12 April 2024 6:33 PM IST
ഏപ്രിൽ 18, 19 തീയതികളിലായി യാമ്പു റദുവ ഫൂട്‌ബോൾ മൈതാനിയിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്
യാമ്പു: ഫുട്‌ബോൾ ആരാധകർക്ക് ആവേശമായി സൗദിയിലെ മീഡിയാവൺ സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് യാമ്പുവിലും എത്തുന്നു. ഏപ്രിൽ 18, 19 തീയതികളിലായി യാമ്പു റദുവ ഫൂട്‌ബോൾ മൈതാനിയിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. യാമ്പു ഇന്ത്യൻ ഫുട്‌ബോൾ അസ്സോസിയേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് ഒരുക്കുന്നത്. എച്ച്. എം. ആർ കമ്പനിയാണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. മത്സരത്തിന്റെ ട്രോഫി ഈയാഴ്ച ലോഞ്ച് ചെയ്യും
പ്രബലമായ എട്ട് ഫുട്‌ബോൾ ക്ലബ്ബുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അറബ് ഡ്രീംസ്, റോയൽ പ്‌ളാസ, ഫോർമുല അറേബ്യ, റീം അൽ ഔല, ബിൻ ഖമീസ്, അറാട്‌കോ, ക്‌ളിയർ വിഷൻ, ന്യൂ ഇനീഷ്യേറ്റീവ്, സമാ മെഡിക്കൽ, ജീ മാർട്ട് തുടങ്ങിയ സ്ഥാപനങ്ങളും മത്സരങ്ങളിലെ പ്രായോജകരാണ്. ഇതിന് മുമ്പ് റിയാദ്, ദമ്മാം, അബഹ എന്നിവിടങ്ങളിൽ സൂപ്പർ കപ്പ് അരങ്ങേറിയിരുന്നു.