< Back
Saudi Arabia
സൗദിയുടെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Saudi Arabia

സൗദിയുടെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Web Desk
|
1 Sept 2023 11:45 PM IST

മഴയോടൊപ്പം ശക്തമായ പൊടികാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ജിദ്ദ: സൗദിയുടെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് താപനിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. താപനിലയിലെ കുറവ് വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴയും മിന്നലും കാറ്റും തുടരും. ജിസാൻ, അസിർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ശക്തമായ പൊടികാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്.

അൽ ഖസീം, റിയാദ്, ഹായിൽ, നജ്‌റാൻ എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴക്കും മിന്നലിനും ഉണ്ടായേക്കും. കൂടാതെ ഈ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മദീനയിൽ 45 ഡിഗ്രി സെൽഷ്യസും മക്കയിൽ 42 ഡിഗ്രിയും, റിയാദിലും ദമാമിലും 43 ഡിഗ്രിയും ജിദ്ദയിൽ 38 ഡിഗ്രിയും അബഹയിൽ 27 ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.

Related Tags :
Similar Posts