< Back
Saudi Arabia

Saudi Arabia
സൗദി റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ 16 ശതമാനം വർധനവ്
|17 Nov 2025 12:06 PM IST
കഴിഞ്ഞയാഴ്ച ഏകദേശം 4,400 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്
റിയാദ്: സൗദി അറേബ്യയുടെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇടപാടുകളുടെ എണ്ണത്തിൽ 16 ശതമാനം വർധനവ് രേഖപ്പെടുത്തി. രാജ്യത്തുടനീളം കഴിഞ്ഞയാഴ്ച ഏകദേശം 4,400 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. ഇവയുടെ ആകെ മൂല്യം 400 കോടി റിയാലിലധികം വരും. തൊട്ടുമുമ്പുള്ള ആഴ്ച 300 കോടി റിയാൽ മൂല്യമുള്ള 3,800 ഇടപാടുകളാണ് നടന്നത്.
ഏകദേശം 140 കോടി റിയാൽ മൂല്യമുള്ള 540 ഇടപാടുകളാണ് കഴിഞ്ഞ ആഴ്ച റിയാദിൽ നടന്നത്. തൊട്ടുമുമ്പുള്ള ആഴ്ച 61.7 കോടി റിയാൽ മൂല്യമുള്ള 348 ഇടപാടുകളായിരുന്നു ഉണ്ടായിരുന്നത്. ജിദ്ദയിൽ കഴിഞ്ഞ ആഴ്ച നടന്നത് 3,000 ഇടപാടുകളാണ്. ഇവയുടെ മൂല്യം ഏകദേശം 410.5 കോടി റിയാൽ വരും. തൊട്ടുമുമ്പുള്ള ആഴ്ച 61.7 കോടി റിയാൽ മൂല്യമുള്ള 348 ഇടപാടുകളാണ് രേഖപ്പെടുത്തിയത്.