< Back
Saudi Arabia
സന്ദർശകരുടെ എണ്ണം വർധിക്കുന്നു; ജിദ്ദയിൽ വിപുലമായ ഒരുക്കങ്ങൾ; സൗകര്യങ്ങൾ വർധിപ്പിച്ചു
Saudi Arabia

സന്ദർശകരുടെ എണ്ണം വർധിക്കുന്നു; ജിദ്ദയിൽ വിപുലമായ ഒരുക്കങ്ങൾ; സൗകര്യങ്ങൾ വർധിപ്പിച്ചു

Web Desk
|
15 Jan 2023 12:11 AM IST

അവധിക്കാലത്ത് കൂടുതലായി ആളുകൾ ജിദ്ദയിലെത്തുന്നമെന്നാണ് പ്രതീക്ഷ.

ജിദ്ദ: വാരാന്ത്യ അവധി ആസ്വദിക്കാനെത്തുന്നവരെ സ്വീകരിക്കാനായി ജിദ്ദ മുനിസിപാലിറ്റി ഒരുക്കങ്ങളാരംഭിച്ചു. ജിദ്ദ കോർണീഷുകളുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിച്ചു തുടങ്ങി.

പാർക്കുകൾ, പൊതു ചത്വരങ്ങൾ, വാട്ടർഫ്രണ്ടുകൾ, ബീച്ചുകൾ, നടപ്പാതകൾ തുടങ്ങി വിന്ദോസഞ്ചാരികളെ ആകർഷിക്കുന്ന എല്ലാ സ്ഥലങ്ങളിലും സൗകര്യങ്ങൾ വിപുലീകരിക്കും. വടക്കൻ കോർണിഷിലെ "റോഷൻ വാട്ടർഫ്രണ്ട്", തെക്കൻ കോർണിഷിലെ അൽ-സീഫ് ബീച്ച് എന്നിവയിലുൾപ്പെടെ ജിദ്ദ കോർണിഷിലെ പാർക്കുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം സന്ദർശകരെ ആകർഷിക്കുന്ന കൂടുതൽ സ്ഥലങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് നഗരസഭ.

ഉംറയും ടൂറിസവും ഒരുമിച്ച് അനുവദിക്കുന്ന വിസകൾ അനുവദിച്ച് തുടങ്ങിയ ശേഷം സമീപ രാജ്യങ്ങളിൽ നിന്നും മറ്റും സൗദിയിലേക്കുള്ള ആളുകളുടെ ഒഴുക്ക് വർധിച്ചതായാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പേരും ജിദ്ദയിലാണെത്തുന്നത്. അവധിക്കാലത്ത് കൂടുതലായി ആളുകൾ ജിദ്ദയിലെത്തുന്നമെന്നാണ് പ്രതീക്ഷ.

ഇതിൻ്റെ ഭാഗമായാണ് കോർണേഷുകളും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളും വികിസപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിൻ്റെ ഭാഗമായാണിത്.

Similar Posts