< Back
Saudi Arabia
സൗദിയിൽ ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാം
Saudi Arabia

സൗദിയിൽ ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാം

Web Desk
|
7 Aug 2025 8:29 PM IST

എസ്.ടി.സി, മൊബൈലി, സൈൻ എന്നീ കമ്പനികൾ സഹകരിക്കും

റിയാദ്: ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കി സൗദി അറേബ്യ. എസ്.ടി.സി, മൊബൈലി, സൈൻ എന്നീ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തനം. പദ്ധതിയുമായി സഹകരിക്കുന്ന കമ്പനികളുടെ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് ഇല്ലാതെ തന്നെ നുസുക്കിന്റെ മുഴുവൻ സേവനങ്ങളും ലഭ്യമാകും. ഹജ്ജ്, ഉംറ, മസ്ജിദുൽ ഹറം സന്ദർശനം തുടങ്ങിയവക്കാവശ്യമായ അനുമതികളും സേവനങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് നുസുക്ക്.

ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഹജ്ജ് , ഉംറ അനുമതി നേടൽ, ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, നുസൂക്ക് മാപ്, എഐ ഉപയോഗിച്ച് സംശയങ്ങൾക്ക് ഉത്തരം, റിപ്പോർട്ടുകളും അന്വേഷണങ്ങളും സമർപ്പിക്കൽ തുടങ്ങിയവയാണ് നുസുക്ക് ആപ്പിന്റെ പ്രധാന സേവനങ്ങൾ. പുതിയ പദ്ധതിയിലൂടെ തീർഥാടകർക്ക് മികച്ച അനുഭവമായിരിക്കും ലഭ്യമാവുക.

Related Tags :
Similar Posts