< Back
Saudi Arabia
ഉത്തരേന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനം   വിദ്യാഭ്യാസത്തിലൂടെ മാത്രമെന്ന് ഡോ. സുബൈർ ഹുദവി
Saudi Arabia

ഉത്തരേന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ മാത്രമെന്ന് ഡോ. സുബൈർ ഹുദവി

Web Desk
|
15 Aug 2022 10:52 AM IST

ഉത്തരേന്ത്യൻ മുസ്ലിമീങ്ങളുടെ നവോത്ഥാനം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് ഡോ.സുബൈർ ഹുദവി ചേകന്നൂർ അഭിപ്രായപ്പെട്ടു.

തന്റെ സൗദി സന്ദർശനത്തിനിടെ ബുറൈദ എസ്.ഐ.സിയും കെ.എം.സി.സിയും സംയുക്തമായി ബുറൈദയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിലെ കിഷൻ ഗഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർതുബ ഫെൽഫയർ ഫൌണ്ടേഷൻ ഡയരക്ടറാണ് ഡോ. സുബൈർ ഹുദവി.

ബുറൈദയിൽ നടന്ന സ്വീകരണ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ബീഹാറിലെ കിഷൻഗഞ്ചിൽ ഖുർത്തുബയും ഹാദിയയും നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ബുറൈദ കെ.എം.സി.സി ട്രഷറർ ബഷീർ ബാജി വയനാട് അധ്യക്ഷനായിരുന്നു. എസ്.ഐ.സി ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്‌മാൻ ജമലുല്ലൈലി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് ദാരിമി അച്ചൂർ, സക്കീർ മാടാല, ലത്തീഫ് തച്ചംപൊയിൽ, ഡോ. ഹസീബ് പുതിയങ്ങാടി, ഷബീറലി ചാലാട് എന്നിവർ സംസാരിച്ചു.

Similar Posts