< Back
Saudi Arabia
ജിദ്ദ നഗര വികസനം;  കെട്ടിടങ്ങള്‍  പൊളിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ചു
Saudi Arabia

ജിദ്ദ നഗര വികസനം; കെട്ടിടങ്ങള്‍ പൊളിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ചു

Web Desk
|
18 May 2022 10:31 PM IST

ജൂണ്‍ 11 മുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങും

ജിദ്ദയിലെ പതിനാലു ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലികള്‍ ആരംഭിക്കുന്ന സമയക്രമം പ്രഖ്യാപിച്ച് ചേരിവികസന കമ്മിറ്റി. അസീസിയ, അല്‍രിഹാബ് ഡിസ്ട്രിക്ടുകളിലെ നിവാസികള്‍ക്ക് കെട്ടിടങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് അടുത്ത ശനിയാഴ്ച നോട്ടീസുകള്‍ നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു.

ഇരു ഡിസ്ട്രിക്ടുകളിലെയും കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകള്‍ ജൂണ്‍ നാലിന് വിഛേദിക്കും. ജൂണ്‍ 11 മുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങും. മുശ്രിഫ ഡിസ്ട്രിക്ടില്‍ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകള്‍ മെയ് 28 ന് വിഛേദിക്കും.

Similar Posts