< Back
Saudi Arabia
The UFC Football Tournament
Saudi Arabia

യു.എഫ്.സി ഫുട്‌ബോൾ മേള വ്യഴാഴ്ച്ച ആരംഭിക്കും

Web Desk
|
7 May 2023 2:31 AM IST

അൽകോബാർ യുനൈറ്റഡ് എഫ്.സിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാലപ്പ് ചാമ്പ്യൻസ് കപ്പ് ഫുട്‌ബോൾമേളയുടെ കിക്കോഫ് ഈ മാസം 11 വ്യഴാഴ്ച്ച രാത്രി നടക്കും.

അൽകോബാർ റാക്കയിലെ ഖാദിസിയ ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടി വെള്ളിയാഴ്ച്ചയായിരിക്കും നടക്കുക. ഗോകുലം എഫ്.സി മുൻതാരവും ജംഷഡ്പൂർ എ.ഫ്‌സി പ്രതിരോധ നിരയിലെ കരുത്തനുമായ മുഹമ്മദ് ഉവൈസ് മോയിക്കലാണ് ഒന്നര മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ജൂൺ പതിനാറിനാണ് കലാശപ്പോരാട്ടം. ജേതാക്കൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. വിടവാങ്ങിയ യു.എഫ്‌സിയുടെ മുൻ സാരഥി അഷ്‌റഫ് തലപ്പുഴയുടെ സ്മരണാർത്ഥം ഫെയർപ്ലെ ടീമിന് ട്രോഫി സമ്മാനിക്കും.

കാൽപന്ത് മേഖലയിലും ഒപ്പം ജീവകാരുണ്യ രംഗത്തും പ്രശംസനീയമായ പ്രവർത്തനങ്ങൾ നിർവ്വഹിച്ചാണ് അഭിമാനകരമായ പതിനഞ്ച് വർഷം ക്ലബ് പിന്നിടുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. ഗാലപ്പ് സൗദി എം.ഡി ഹകീം തെക്കിൽ, ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ, യു.എഫ്.സി പ്രസിഡന്റ് ആശി നെല്ലിക്കുന്ന്, മറ്റു ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, ലെശിൻ മണ്ണാർക്കാട്, ഷബീർ ആക്കോട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts