< Back
Saudi Arabia
Riyadh Metro has prepared more than five thousand vehicle parking facilities
Saudi Arabia

കാത്തിരിപ്പിന് വിരാമം; റിയാദ് മെട്രോ നവംബർ 27ന് സർവീസ് തുടങ്ങും

Web Desk
|
23 Nov 2024 8:19 PM IST

ആദ്യ ഘട്ടത്തിൽ മൂന്ന് ട്രാക്കുകളിലാണ് ട്രെയിനുകൾ ഓടിത്തുടങ്ങുക

റിയാദ്: കാത്തിരിപ്പിനൊടുവിൽ സർവീസ് ആരംഭിക്കാനൊരുങ്ങി സൗദിയിലെ റിയാദ് മെട്രോ. നവംബർ 27 ബുധനാഴ്ച മുതലായിരിക്കും മെട്രോ സർവീസിന് തുടക്കമാവുക. ആദ്യ ഘട്ടമെന്ന നിലക്ക് മൂന്ന് ട്രാക്കുകളിലായിട്ടായിരിക്കും സേവനം. മറ്റ് മൂന്ന് ട്രാക്കുകൾ അടുത്ത മാസം പകുതിയോടെ ആരംഭിക്കാനാണ് പദ്ധതി. ടിക്കറ്റ് നിരക്കുകൾ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ പുറത്തു വന്നിട്ടില്ല. നിരക്ക് പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

അൽ അറൂബായിൽ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്‌മാൻ ബിൻ ഔഫ് ജംക്ഷൻ, ശൈഖ് ഹസൻ ബിൻ ഹുസ്സൈൻ എന്നീ ട്രാക്കുകളിലാണ് ബുധനാഴ്ച സർവീസ് ആരംഭിക്കുക. കിംഗ് അബ്ദുള്ള റോഡ്, കിംഗ് അബ്ദുൽ അസീസ് സ്റ്റേഷനുകൾ എന്നിവ അടുത്ത മാസം മുതൽ തുറക്കും. യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി തുടക്കത്തിൽ 20 മുതൽ 30 ശതമാനം വരെ ഓഫറിലായിരിക്കും ടിക്കറ്റുകൾ ലഭ്യമാക്കുക.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്. മെട്രോ വെയർ ഹൗസുകളും, സ്റ്റേഷനുകളും പ്രവർത്തിക്കുക സൗരോർജമുപയോഗിച്ചാണെന്നതും പ്രത്യേകതയാണ്. 2012ലാണ് സൗദിയിൽ മെട്രോ പദ്ധതിക്ക് തുടക്കമായത്. 84.4 ബില്യൺ റിയാലുപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. മുഴുവൻ ട്രാക്കുകളിലും സർവീസ് ആരംഭിക്കുന്നതോടെ റിയാദ് നഗരത്തിലെ ഗതാഗത കുരുക്കിനും ആശ്വാസമാകും.

Similar Posts