< Back
Saudi Arabia
തെക്കെപുറം ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
Saudi Arabia

തെക്കെപുറം ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

Web Desk
|
20 Nov 2023 1:43 AM IST

കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്‌മയായ ഫ്രൈഡേ ക്ലബ് ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീസൺ ത്രീ ബാൻഡ്‌മിന്റൺ ടൂർണമെന്റ് സമാപിച്ചു. ആവേശകരമായ ഫൈനൽ മൽസരത്തിൽ കരുത്തരായ അക്ബർ, സാബിഖ് ജോഡികളെ പരാജയപ്പെടുത്തി അലി, റാഷിദ് ടീം ജേതാക്കളായി.

ദമ്മാം ഓബറോൺ ക്ലബ്ബിൽ നാല് ഗ്രൂപുകളിലായി പതിനാറ് ടീമുകളാണ് ഏറ്റുമുട്ടിയത്. 2023-2024 വർഷത്തെ തെക്കെപുറം സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായാണ് നാഷണൽ ഓയിൽ സൊല്യൂഷൻസിന്റെ സഹകരണത്തോടെ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫുട്ബാൾ, വോളിബാൾ മത്സരങ്ങളും വരും മാസങ്ങളിൽ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ അഷ്റഫ്, റണ്ണേഴ്‌സിനുള്ള സമ്മാനങ്ങൾ ബിച്ചു, ഫഹ്മാൻ ലുക്മാൻ എന്നിവരും നൽകി. മുഹമ്മദ് അലി ഗിഫ്റ്റ് വൗച്ചറുകളും, ഹിഷാം സ്പെഷ്യൽ ഗിഫ്റ്റും നൽകി. ചെയർമാൻ മുഹമ്മദ് അലി, പ്രസിഡന്റ് ഇൻതികാഫ്, സെക്രട്ടറി സാബിത്, ഇർഫാൻ ബിവി, മിസ്ഫർ, തിയാബ്, ജംഷീദ് ഇവി, താഹിർ, ഡാനിഷ്, റഊഫ്, അറഫാത്, അൽതാഫ്, ഫഹദ് അറക്കൽ, ഫർസിൻ, അലി പിപി, മുനിയാസ്, അനീസ് ബിവി, ഫൈസൽ, ആഷൽ, സൊഹറാബ്, നാച്ചു, ഷിറോസ് മാമു എന്നിവർ നേതൃത്വം നൽകി.

Similar Posts