< Back
Saudi Arabia
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നാളെയും ശക്തമായ മഴക്ക് സാധ്യത
Saudi Arabia

സൗദിയിലെ വിവിധ പ്രവിശ്യകളിൽ നാളെയും ശക്തമായ മഴക്ക് സാധ്യത

Web Desk
|
7 Jan 2025 10:17 PM IST

ദീർഘദൂര യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി

ജിദ്ദ: സൗദിയുടെ വിവിധ പ്രവിശ്യകളിൽ നാളെയും ശക്തമായ മഴക്ക് സാധ്യത. അസീർ, കിഴക്കൻ പ്രവിശ്യ ഭാഗങ്ങളിൽ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ റെഡ് അലർട്ട് നാളെയും തുടരും. ദീർഘദൂര യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദമാം, ഹഫറൽ ബാത്തിന്, ഖൊബാർ, ജുബൈൽ, ഖഫ്ജി ഉൾപ്പെടെയുള്ള കിഴക്കൻ പ്രവിശ്യയിലും, അസീറിലെ ചില ഭാഗങ്ങളിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും ഇന്ന് നേരിയ തോതിൽ മഴലഭിച്ചു.

ജിദ്ദയുൾപ്പടെയുള്ള മക്ക പ്രവിശ്യയിൽ മഴക്ക് ശമനമുണ്ടായി. അൽജൗഫ്, അൽ ഖസീം, ഹയിൽ, തബൂക്, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Similar Posts