< Back
Saudi Arabia
Thiruvananthapuram native died in Philippines
Saudi Arabia

തിരുവനന്തപുരം സ്വദേശി ഫിലിപ്പൈൻസിൽ നിര്യാതനായി

Web Desk
|
22 Oct 2025 5:37 PM IST

നാലര പതിറ്റാണ്ടിലധികം സൗദി ദമ്മാമിൽ പ്രവാസിയാണ്

ദമ്മാം: നാലര പതിറ്റാണ്ടിലധികം സൗദി ദമ്മാമിൽ പ്രവാസിയായ തിരുവനന്തപുരം പേരൂർക്കട സ്വദേശി ഫിലിപ്പൈൻസിൽ നിര്യാതനായി. അരിഫിൻ മനസിലിലെ മുഹമ്മദ് സിറാജാ(70)ണ് നിര്യാതനായത്. കമ്പനിയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് വേണ്ടി മനിലയിൽ എത്തിയ മുഹമ്മദ് സിറാജിന് കടുത്ത പനി അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂർഛിച്ചതോടെ വെന്റിലേറ്ററിലാവുകയും ഇന്നു പുലർച്ചെ മരിക്കുകയുമായിരുന്നു. 46 വർഷത്തോളമായി ബിൻ ഖുറയ്യ കമ്പനിയിലെ വർഷങ്ങളോളം എച്ച്.ആർ മാനേജർ പദവിയിലും ഇപ്പോൾ കമ്പനിയുടെ സീനിയർ കൺസൾട്ടന്റായും ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങളോളം അബ്ഖേക്കിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ ദമ്മാം റാക്കയിലാണ് താമസം.

ഫാത്തിമയാണ് ഭാര്യ. അൻവിൻ, അദ്നാൻ, നജ്ല എന്നിവർ മക്കളാണ്. മുഹമ്മദ് സാലി- സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഡോ: റിൻസി, ഡോ. ആമിന, അർഷാദ് എന്നിവർ മരുമക്കളാണ്. ഖബറടക്കം നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിവരമറിഞ്ഞ് ഭാര്യയും മക്കളും ഫിലിപ്പൈൻസിലെത്തിയിട്ടുണ്ട്. വലിയ സുഹൃദ് വലയമുള്ള മുഹമ്മദ് സിറാജിന്റെ വിയോഗം കമ്പനിയിലെ സഹപ്രവർത്തകരേയും പരിചിതരേയും ദുഃഖത്തിലാഴ്ത്തി.

Similar Posts