< Back
Saudi Arabia
സൗദിയിൽ ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു
Saudi Arabia

സൗദിയിൽ ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു

Web Desk
|
24 Feb 2026 3:57 PM IST

റമദാൻ 15 മുതൽ പാക്കേജുകൾ തെരഞ്ഞെടുക്കാം

ജിദ്ദ: സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കുമായി ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ നുസുക് ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. റമദാൻ 15 മുതൽ വിവിധ പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും. മുൻപ് ഹജ്ജ് കർമ്മം നിർവഹിക്കാത്തവർക്കാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് പ്രായമുണ്ടാകണമെന്നും നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇഖാമയുള്ള വിദേശികൾക്ക് അപേക്ഷിക്കാമെങ്കിലും, ഒരു വർഷം മുൻപെങ്കിലും ഇഷ്യൂചെയ്ത ഇഖാമയുള്ളവർക്കായിരിക്കും മുൻഗണന. തീർഥാടകർ നേരിട്ട് തന്നെ നുസുക് പ്ലാറ്റ്ഫോമിൽ അക്കൗണ്ട് ആരംഭിച്ച് വിവരങ്ങൾ നൽകണം. പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലൈസൻസുള്ള കമ്പനികൾ വഴി മാത്രമേ കരാറുകൾ ഉറപ്പിക്കാവൂ എന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ശേഷം പാക്കേജുകൾ തിരഞ്ഞെടുത്ത് സദാദ് പെയ്മെന്റ് സംവിധാനം വഴി ഫീസ് അടക്കണം. ഇതോടെ പെർമിറ്റ് നടപടികൾ പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്ക് 1966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Similar Posts