< Back
Saudi Arabia

Saudi Arabia
ഉംറക്കെത്തിയ തൃശൂർ സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു
|24 Nov 2024 2:59 PM IST
അടിത്തിരുത്തി സ്വദേശിനി ജുമൈലയാണ് മരിച്ചത്
മദീന: ഉംറക്കെത്തിയ തൃശൂർ സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. അടിത്തിരുത്തി സ്വദേശിനി ജുമൈല (77) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു. ഉംറ കർമ്മം പൂർത്തീകരിച്ച് മദീനാ സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഹൃദയാഘാതം മൂലം മരിച്ചു. നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെഎംസിസി മദീന വെൽഫെയർ വിങ് സഹായത്തിനുണ്ട്.