< Back
Saudi Arabia
മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി   വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്
Saudi Arabia

മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്

Web Desk
|
4 July 2022 7:16 PM IST

ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12:00 മുതലാണ് നിയന്ത്രണം നടപ്പില്‍ വന്നത്.

പ്രത്യേക അനുമതിയില്ലാത്ത വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രാഫിക് പോലീസ് സേനയെ മക്കയിലേക്കുള്ള പ്രവേശനാതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് പൊതു സുരക്ഷാ വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ ശുവൈരേഖ് അറിയിച്ചു.

തീര്‍ഥാടകരെ കൊണ്ടുപോകാന്‍ പ്രത്യേക ലൈസന്‍സുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളേയും അംഗീകൃത സൂപ്പര്‍വൈസര്‍മാരുടെയും ജീവനക്കാരുടെയും വാഹനങ്ങളേയും നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Similar Posts