< Back
Saudi Arabia
സൗദിയിലേക്കുള്ള യാത്ര ചെലവ് ഗണ്യമായി കുറഞ്ഞു
Saudi Arabia

സൗദിയിലേക്കുള്ള യാത്ര ചെലവ് ഗണ്യമായി കുറഞ്ഞു

ijas
|
16 March 2022 10:27 PM IST

ചെലവ് കുറഞ്ഞതോടെ സന്ദർശന വിസയിൽ കുടുംബങ്ങളും ധാരാളമായി സൗദിയിലേക്കെത്തി തുടങ്ങി

വിദേശികൾക്കുള്ള ക്വാറൻ്റൈൻ വ്യവസ്ഥ പിൻവലിച്ചതോടെ സൗദിയിലേക്കുള്ള യാത്ര ചെലവ് ഗണ്യമായി കുറഞ്ഞു. ചെലവ് കുറഞ്ഞതോടെ സന്ദർശന വിസയിൽ കുടുംബങ്ങളും ധാരാളമായി സൗദിയിലേക്കെത്തി തുടങ്ങി. പുതിയ തീരുമാനം വീട്ടുവേലക്കാരികളുടെ റിക്രൂട്ട്മെൻ്റ് ചെലവിൽ വൻ കുറവ് വരുത്തിയതായി റിക്രൂട്ട്മെൻ്റ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

സൗദിയിൽ നിന്ന് കോവിഡ് വാക്സിനെടുക്കാതെ രാജ്യത്തെത്തുന്ന എല്ലാ വിദേശികൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നിർബന്ധമാണെന്നായിരുന്നു വ്യവസ്ഥ. എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനുൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും പിൻവലിച്ചു. ഇതോടെ വിദേശികൾക്ക് സൗദിയിലേക്ക് വരുന്നതിനുള്ള ചെലവുകളും ഗണ്യമായി കുറഞ്ഞു. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈന് ഏകദേശം 60,000 മുതൽ ഒരു ലക്ഷം രൂപയോളം ചെലവഴിച്ചായിരുന്നു മലയാളികളുൾപ്പെടെയുള്ളവർ സൗദിയിലേക്ക് വന്നിരുന്നത്. ക്വാറൻ്റൈൻ പിൻവലിച്ചതോടെ പല പ്രവാസികളും സൗദിയിലേക്ക് തിരിച്ചെത്തി തുടങ്ങി. കൂടാതെ ഉംറ തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. പുതിയ തീരുമാനം വന്നതോടെ സൗദിയിലേക്ക് സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങളുടെ എണ്ണവും വർധിച്ചു. കുടുംബങ്ങൾക്ക് വൻ തുക ലാഭിക്കാൻ ക്വാറൻ്റൈൻ പിൻവലിച്ച തീരുമാനം സഹായകരമാകും. വിദേശ രാജ്യങ്ങളിൽ നിന്ന് വീട്ടു വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവും കുറഞ്ഞതായി റിക്രൂട്ട്മെൻ്റ് മേഖലയിലുള്ളവർ അഭിപ്രായപ്പെട്ടു. റമദാനിന് മുന്നോടിയായി വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി വീട്ടുവേക്കാരികൾ സൗദിയിലെത്താറുണ്ട്. പുതിയ തീരുമാനം ഇവർക്കെല്ലാം ആശ്വാസകരമാണ്.

Travel expenses to Saudi Arabia have dropped significantly

Similar Posts