< Back
Saudi Arabia
ട്രിപ ബാലവേദി കായികമേള സംഘടിപ്പിച്ചു
Saudi Arabia

ട്രിപ ബാലവേദി കായികമേള സംഘടിപ്പിച്ചു

Web Desk
|
14 Nov 2023 1:03 AM IST

സൗദി കിഴക്കൻ പ്രവിശ്യ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ‘ട്രിപ’ ദമ്മാം അൽ ഹമാസ് സ്റ്റേഡിയത്തിൽ കായികമേള സംഘടിപ്പിച്ചു. ട്രിപയുടെ വനിതാ വിഭാഗവും ബാലവേദിയും സംയുക്തമായി ഒരുക്കിയ കായികമേളയിൽ ട്രിപ കുടുംബത്തിലെ എല്ലാ കുട്ടികളും പങ്കെടുത്തു.

ട്രിപ വനിത പ്രസിഡന്റ് നിമ്മിസുരേഷ് കുട്ടികൾക്കും മുതിർന്നവർക്കും ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന്റെയും അച്ചടക്കത്തിന്റെയും സന്ദേശം നൽകി കായികമേള ഉദ്ഘാടനം ചെയ്തു. കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത സുംബ വ്യായാമവും നടന്നു. വനിതാ വിഭാഗം സെക്രട്ടറി ജെസ്സി നിസാം, ട്രഷറർ ദേവി രഞ്ജു എന്നിവർ ചേർന്നൊരുക്കിയ മാർച്ച് പാസ്റ്റോടുകൂടി രാവിലെ 8:30ന് കായികമത്സരങ്ങൾ ആരംഭിച്ചു.

നാല് ഹൗസുകളിൽ നിന്നും ജൂനിയർ, സബ്ജൂനിയർ, സീനിയർ വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്ത വിവിധയിനം കായിക മത്സരങ്ങൾ മത്സരാർത്ഥികൾക്കും കാഴ്ചക്കാർക്കും ഒരുപോലെ ആവേശമേകി.

ട്രിപയുടെ ബാലതാരങ്ങൾ അണിനിരന്ന കായിക മാമാങ്കത്തിന് ജമീല ഹമീദ്, ഡോ. സജീവ് എന്നിവർ വിധികർത്താക്കളായി.

പ്രോഗ്രാം കൺവീനർമാരായ അബ്ദുൾ റഹൂഫ്, ജമീല ഫൈസൽ, റൂണ ഷിയാസ്, ഹക്സർ, ഷെറി ഷമീം, ഷാജഹാൻ, രഞ്ജു, അൻസൽ, ഷംനാദ്, നിസ്സാം, അശോക്, ശങ്കർ എന്നിവർ മത്സരാർത്ഥികളെ അഭിനന്ദിച്ചു.

ഏറ്റവും കൂടുതൽ പോയിന്റ് കരിസ്ഥമാക്കിയ റെഡ് ഹൗസിന് യൂസഫ് മെമ്മോറിയൽ ട്രോഫി നൽകി അനുമോദിച്ചു. ട്രഷർ ദേവി രഞ്ജു കൃതജ്ഞത അറിയിച്ചു.

Similar Posts