< Back
Saudi Arabia
ഊർജ്ജ മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും കുവൈത്തും
Saudi Arabia

ഊർജ്ജ മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും കുവൈത്തും

Web Desk
|
4 Feb 2026 3:02 PM IST

രണ്ട് കരാറുകളിൽ ഒപ്പുവെച്ചു

റിയാദ്: ഊർജ്ജ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് സുപ്രധാന കരാറുകൾ ഒപ്പുവെച്ച് സൗദി അറേബ്യയും കുവൈത്തും. സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പിട്ടത്. പുനരുപയോഗ ഊർജ്ജ വൈദ്യുതി ഉൽപാദന പ്ലാന്റുകളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക്ക് പ്രമുഖ കമ്പനിയായ എ.സി.ഡബ്ല്യു.എയും, കുവൈത്ത് ഊർജ്ജ മന്ത്രാലയവും ധാരണയായി. സൗദി അരാംകോയും കുവൈത്ത് -ഗൾഫ് ഓയിൽ കമ്പനിയും തമ്മിലാണ് രണ്ടാമത്തെ കരാർ ഒപ്പിട്ടത്. ഊർജ്ജ മേഖലയിലെ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കരാർ വഴിയൊരുക്കും.

Similar Posts