< Back
Saudi Arabia

Saudi Arabia
പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരിച്ചു
|12 Aug 2024 4:23 PM IST
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു
റിയാദ്: പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. 64കാരനായ തയ്‌ക്കോട്ടിൽ വീട്ടിൽ ഉമറാണ് മരിച്ചത്. റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകൾ കാരണം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഞായറാഴ്ച രാത്രി പത്തു മണിയോടെ മരിക്കുകയായിരുന്നു.
34 വർഷമായി റിയാദിൽ പ്രവാസിയായ ഉമർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.