< Back
Saudi Arabia
US soldier killed in Iran attack in Riyadh
Saudi Arabia

ഇറാൻ ആക്രമണം: റിയാദിൽ യുഎസ് സൈനികൻ കൊല്ലപ്പെട്ടു

Web Desk
|
9 March 2026 8:18 AM IST

ശനിയാഴ്ച ഖർജിൽ നടന്ന മിസൈലാക്രമണത്തിൽ പരിക്കേറ്റിരുന്നു

റിയാദ്: ഇറാൻ ആക്രമണത്തിൽ റിയാദിൽ യുഎസ് സൈനികൻ കൊല്ലപ്പെട്ടു. ശനിയാഴ്ച ഖർജിൽ നടന്ന മിസൈലാക്രമണത്തിൽ പരിക്കേറ്റയാളാണ് മരിച്ചത്. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയർന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവൻ യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാൻ നിർദേശം യുഎസ് നൽകിയിട്ടുണ്ട്. യുഎസ് സൈനികൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിർദേശം.

അതേസമയം, റിയാദിലേക്ക് നിരന്തരം ബാലിസ്റ്റിക് മിസൈലുകൾ എത്തുകയാണ്. അൽ ഖർജ് സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ന് പുലർച്ചെ വരെ എത്തിയത് രണ്ട് മിസൈലുകളാണ്. അതേസമയം, സൗദി അരാംകോ എണ്ണപ്പാടത്തേക്ക് മൂന്നിലേറെ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. അതിനിടെ, കിഴക്കൻ പ്രവിശ്യയിലെ ഷൈബയിലേക്ക് ലക്ഷ്യംവെച്ച ഡ്രോണുകൾ സൈന്യം തകർത്തു. അൽ ജൗഫിൽ വീണ്ടും ഡ്രോൺ തകർത്തിട്ടതായി സൗദി സൈന്യം അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഇറാഖ് കക്ഷികളാണ് പിന്നിലെന്നാണ് സംശയം.

യുദ്ധ സാഹചര്യം കണക്കിലെടുത്ത് സൗദിയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഹെൽപ്ഡസ്‌ക് ഒരുക്കിയിട്ടുണ്ട്.

റിയാദ് എംബസി:

00966 54 2126 748 (വാട്ട്‌സ്ആപ്)

800 247 12 34 (ടോൾ ഫ്രീ)

ജിദ്ദ കോൺസുലേറ്റ്:

00966 53 62 09 704 (വാട്ട്‌സ്ആപ്)

00966 5561 22 301 (ഫോൺ)

Similar Posts