< Back
Saudi Arabia
വിമാനസര്‍വീസ്: സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി വി.മുരളീധരന്‍
Saudi Arabia

വിമാനസര്‍വീസ്: സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി വി.മുരളീധരന്‍

Web Desk
|
4 Aug 2021 6:53 PM IST

കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യാത്രാ നിയന്ത്രണം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എം. കെ. രാഘവന്‍ എം.പി യുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു.

സൗദി അറേബ്യയിലേക്കുള്ള വിമാനയാത്ര പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനത്തിന് സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക് സഭയില്‍ അറിയിച്ചു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യാത്രാ നിയന്ത്രണം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എം. കെ. രാഘവന്‍ എം.പി യുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏകദേശം ഏഴു ലക്ഷത്തി പതിനാറായിരം ഇന്ത്യന്‍ തൊഴിലാളികള്‍ തിരിച്ചെത്തിയെന്നും മന്ത്രി അറിയിച്ചു.

യു.എ.ഇ കഴിഞ്ഞ ദിവസം യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് അഞ്ച് മുതലാണ് താമസ വിസക്കാര്‍ക്ക് തിരിച്ചെത്താന്‍ യു.എ.ഇ അനുമതി നല്‍കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യു.എ.ഇ ഇളവ് നല്‍കിയത്. വിമാനകമ്പനികള്‍ യു.എ.ഇയിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു.

Similar Posts