< Back
Saudi Arabia
വേങ്ങൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Saudi Arabia

വേങ്ങൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Web Desk
|
9 March 2025 3:16 PM IST

ജിദ്ദ: വേങ്ങൂർ സൗഹൃദ കൂട്ടായ്മ ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പെരിന്തൽണ്ണ താലൂക്കിലെ വേങ്ങൂർ പ്രദേശത്ത് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് വേങ്ങൂർ സൗഹൃദ കൂട്ടായ്മ. കഴിഞ്ഞ പത്തു വർഷത്തിലേറെയായി വേങ്ങൂർ പ്രദേശത്തുള്ള പ്രവാസികളുടെ കലാ സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ ഇടപെടൽ നടത്താൻ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. ജിദ്ദ ബാഗ്ദദിയയിലുള്ള ബറാൻ റെസ്റ്റോറൻറിൽ മാർച്ച് 7 ന് സംഘടിപ്പിച്ച പരിപാടിയിൽ സൗഹൃദം പുതുക്കുന്നതിന്നും, ഗൃഹാതുരത്വ ഓർമകൾ പങ്കുവെക്കുന്നതിനും ഇഫ്താർ സംഗമം വേദിയായി.

Related Tags :
Similar Posts