< Back
Saudi Arabia
നിയമലംഘനം: അൽ ജൗഫിൽ 50 സ്ഥാപനങ്ങൾ അടച്ചുപൂട്ടി മുനിസിപ്പാലിറ്റി
Saudi Arabia

നിയമലംഘനം: അൽ ജൗഫിൽ 50 സ്ഥാപനങ്ങൾ അടച്ചുപൂട്ടി മുനിസിപ്പാലിറ്റി

Web Desk
|
24 Feb 2026 6:20 PM IST

ഒരു മാസത്തിനിടെ 4,173 പരിശോധനകൾ പൂർത്തിയാക്കി

അൽ ജൗഫ്: അൽ ജൗഫ് മുനിസിപ്പാലിറ്റി ഷഅ്ബാൻ മാസത്തിൽ നടത്തിയ വ്യാപക പരിശോധനയെത്തുടർന്ന് ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത 50 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. ഭക്ഷ്യശാലകൾ, ഷോപ്പിങ് സെന്ററുകൾ, കഫേകൾ, പൊതുവിപണികൾ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് നടപടി. 4,173 പരിശോധനകളിൽ നിന്നായി 719 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആവർത്തിച്ചുള്ള വീഴ്ചകളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് 50 സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുത്തതെന്ന് മുനിസിപ്പാലിറ്റി വക്താവ് ഒമർ അൽ ഹംവാൻ അറിയിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള പരിശോധനകൾ ഊർജിതമാക്കുന്നത്. നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ പൊതുജനങ്ങൾക്ക് എന്തെങ്കിലും പരാതികളോ നിരീക്ഷണങ്ങളോ ഉണ്ടെങ്കിൽ 940 എന്ന ഏകീകൃത നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.

Similar Posts