< Back
Saudi Arabia
അബുദാബി കിരീടവകാശിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്
Saudi Arabia

അബുദാബി കിരീടവകാശിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്

Web Desk
|
19 July 2021 11:51 PM IST

ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം.

അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തി. റിയദിലെത്തിയ അദ്ദേഹത്തെ സൗദി കിരീടവകാശി മുഹമ്മദ് ബന്‍ സല്‍മാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അബുദാബി കിരീടാവകാശി സൗദി തലസ്ഥാനമായ റിയാലദിലെത്തിയത്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനെ സൗദി കിരീടവകാശി മുബമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. ഒപ്പം മന്ത്രിമാരായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡോ മുസാഇദ് അല്‍ അയ്ബാന്‍ എന്നിവരും അബുദാബി കിരീടവാകാശിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും നേരത്തെ രണ്ട് തട്ടിലായിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം പരിഹാരം കാണുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്ദര്‍ശനമെന്നതും ശ്രദ്ദേയമാണ്.

Similar Posts