< Back
Saudi Arabia
Water supply network upgraded in northern areas of Riyadh at a cost of 81 million riyals
Saudi Arabia

8.1കോടി റിയാൽ ചെലവ്; റിയാദിലെ വടക്കൻ മേഖലകളിൽ ജലവിതരണ ശ‍ൃംഖല നവീകരിച്ചു

Web Desk
|
5 March 2026 5:26 PM IST

ബൻബാൻ സെന്റർ, അൽ ആരിദ് പ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനം

‌റിയാദ്: എട്ട് കോടിയിലധികം റിയാൽ ചെലവിൽ റിയാദിന്റെ വടക്കൻ മേഖലകളിൽ ജലവിതരണ ശൃംഖല നവീകരിച്ച് സൗദി നാഷണൽ വാട്ടർ കമ്പനി (NWC). പഴയ ജലവിതരണ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ഏകദേശം 18,000 മീറ്ററിലധികം ദൈർഘ്യമുള്ള പുതിയ ജലപൈപ്പുകളാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചത്.

റിയാദിന്റെ വടക്കൻ ഭാഗത്തുള്ള ബൻബാൻ സെന്റർ, അൽ ആരിദ് എന്നീ പ്രദേശങ്ങളിലെ താമസക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നഗരത്തിലെ ജലസുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുമുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമാണിതെന്ന് കമ്പനി അറിയിച്ചു.

Similar Posts