< Back
Saudi Arabia

Saudi Arabia
ഭീതിയും നാശവും വിതച്ച് സൗദി യാമ്പുവിൽ കാറ്റും പേമാരിയും
|9 Dec 2025 9:42 PM IST
നിരവധി വാഹനങ്ങൾ തകർന്നു
യാമ്പു: സൗദിയിലെ മദീന പ്രവിശ്യയിലുള്ള യാമ്പുവിൽ ഭീതി വിതച്ച് കാറ്റും മഴയുമെത്തി. ഇന്നലെ വൈകുന്നേരം മുതൽ ആഞ്ഞു വീശിയ കാറ്റിന് പിന്നാലെ ചില സ്ഥാപനങ്ങളുടെ മേൽക്കൂര നിലം പൊത്തി. നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്. പത്ത് വർഷത്തിനിടയിൽ വ്യവസായ മേഖലയായ യാമ്പു കണ്ടത് കൊടുങ്കാറ്റിന് സമാനമായ സ്ഥിതിയാണ്.
കാറ്റിനും മിനിറ്റുകൾ നീണ്ട കനത്ത മഴക്കും പിന്നാലെ ടൊയോട്ട ഏരിയയിലെ സ്ഥാപനത്തിലെ മേൽക്കൂരയിലൊന്ന് നിലം പൊത്തി. മഴക്ക് പിന്നാലെ പലഭാഗത്തും വെള്ളമുയർന്നു. ഹോട്ടലുകളുടെ ചില്ലുകൾ തകർത്തെത്തിയ കാറ്റിന്റെ ആഘാതം കാണിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. അപകടത്തിൽ പെട്ടവരെ സിവിൽ ഡിഫൻസും ജനങ്ങളും ചേർന്നാണ് രക്ഷപ്പെടുത്തിയത്.