
സൗദിയിൽ ശൈത്യം ശക്തമായി: വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യത
|വിവിധ പ്രവിശ്യകളില്‍ മഴയും ആലിപ്പഴവര്‍ഷവും അനുഭവപ്പെട്ടു
റിയാദ്: രാജ്യത്ത് ശൈത്യത്തിന് കടുപ്പമേറിയതോടെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച തുടരുന്നു. വിവിധ പ്രവിശ്യകളില്‍ മഴയും ആലിപ്പഴവര്‍ഷവും ഇന്ന് അനുഭവപ്പെട്ടു. തബൂക്ക് ഹാഇല്‍, ഖുറയാത്ത് ഭാഗങ്ങളിലാണ് താപനിലയില്‍ ഏറ്റവും വലിയ കുറവ് അനുഭവപ്പെട്ടത്.
വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആലിപ്പഴവര്‍ഷത്തോട് കൂടിയ മഴയും അനുഭവപ്പെട്ടു. പടിഞ്ഞാറന്‍ മധ്യ കിഴക്കന്‍ പ്രവിശ്യകളിലും താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. മദീന, ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ ഭാഗങ്ങളില്‍ നാളെ മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഡിസംബറിലെ ഏറ്റവും കടുപ്പമേറിയ ശൈത്യം നാളെ രാജ്യത്തനുഭവപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി.