< Back
Saudi Arabia
WMC Al Khobar Kids Club organized Childrens Day celebration
Saudi Arabia

ഡബ്ല്യു.എം.സി അൽ ഖോബാർ കിഡ്സ് ക്ലബ് ശിശുദിനം ആഘോഷിച്ചു

Web Desk
|
20 Nov 2025 12:41 PM IST

അൽ ഖോബാർ ലുലുവിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) അൽ ഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് ശിശുദിനം ആഘോഷിച്ചു. അൽ ഖോബാർ ലുലുവിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കിഡ്സ് ക്ലബ് ടീമിന്റെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

ഫാഷൻ ഷോ, ടാലെന്റ് ഷോ, ഗ്രൂപ്പ് ഡാൻസ്, പാട്ടുകൾ മറ്റു കലാ കായിക പ്രകടനങ്ങളും അരങ്ങിലെത്തി. വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രസിഡന്റ് ഷമീം കാട്ടാകട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് ആലുവ സ്വാഗതവും വനിതാ കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ് ആശംസകളും നേർന്നു. രക്ഷാധികാരി മൂസകോയ ശിശുദിന സന്ദേശം നല്‍കി. ലുലു അൽ ഖോബാർ ജനറൽ മാനേജർ ശ്യാം ഗോപാൽ സമ്മാനദാനം നിർവഹിച്ചു.

ഡബ്ല്യു.എം.സി ഖോബാർ വനിതാ കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേക്, മിഡിൽ ഈസ്റ്റ് വിമൻസ് കൗൺസിൽ ട്രഷറർ രതിനാഗ എന്നിവർ കലാപരിപാടികള്‍ക്ക് നേതൃത്വം നൽകി. അബ്ദുൽ സലാം, നവാസ് സലാഹുദീൻ, ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ, നിസ്സാം യൂസഫ്, ഗ്ലോബൽ വനിത കൗൺസിൽ ട്രഷറർ ജമീലാ ഗുലാം, ഷീജാ അജീം, ഷെറി ഷമീം, സുജ റോയ്, ജെസ്സി നിസ്സാം, ഫമിതാ ജംഷീർ, സിന്ധിത പ്രശാന്ത്, നിസിയ നഹാസ് എന്നിവർ സാന്നിധ്യമറിയിച്ചു. യാസർ അറഫാത്തും, അർച്ചന അഭിഷേകും അവതാരകരായി. അജീം ജാലാലുദീൻ നന്ദി രേഖപ്പെടുത്തി.

Similar Posts