< Back
Saudi Arabia
ഡബ്ല്യു.എം.സി അൽകോബാർ ഘടകം വനിതാ വേദി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നു
Saudi Arabia

ഡബ്ല്യു.എം.സി അൽകോബാർ ഘടകം വനിതാ വേദി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Web Desk
|
8 Feb 2023 9:48 AM IST

നടി സാധിക വേണുഗോപാൽ മുഖ്യാഥിതിയാകും

ആഗോള മലയാളി സംഘടനയായ ഡബ്ല്യു.എം.സിയുടെ അൽകോബാർ ഘടകം വനിതാ വേദി റെഡ് കാർപ്പറ്റ് എന്ന പേരിൽ വനിതകൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മലയാള നടിയും മോഡലുമായ സാധിക വേണുഗോപാൽ അതിഥിയായി പങ്കെടുക്കും.

സൈഹാത്തിലെ ദിൽമൻ റിസോർട്ടിൽ ഈ മാസം 10ന് രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പരിപാടി. കേക്ക് മേക്കിങ്, ഈറ്റിങ് ചലഞ്ച്, മെഹന്തി മത്സരം എന്നീ ഇനങ്ങൾ വനിതകൾക്ക് മാത്രമായും കുട്ടികളുടെ പ്രച്ഛന്ന വേഷ മത്സരവും വനിതകൾക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

വൈകിട്ട് 5 മുതൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കുന്ന സമാപന ചടങ്ങിൽ വർണ്ണാഭമായ നിരവധി കലാ വിരുന്നുകളും സംസ്‌കാരിക സദസ്സും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ഡബ്ല്യു.എം.സി അൽ ഖോബാർ പ്രൊവിൻസ് ഭാരവാഹികളായ അർച്ചന അഭിഷേക്, ഹുസ്‌ന ആസിഫ്, ഷംല നജീബ്, സോഫിയ താജു, പ്രജിത അനിൽകുമാർ, അനു ദിലീപ്, രതി നാഗ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related Tags :
Similar Posts