< Back
Saudi Arabia
അന്താരാഷ്ട്ര ഡിഫൻസ് എക്സ്പോക്ക് ഒരുക്കങ്ങൾ പൂർണമായി
Saudi Arabia

അന്താരാഷ്ട്ര ഡിഫൻസ് എക്സ്പോക്ക് ഒരുക്കങ്ങൾ പൂർണമായി

Web Desk
|
29 Jan 2024 11:02 PM IST

ഫെബ്രുവരി 4 മുതൽ 8 വരെ റിയാദിൽ വെച്ചാണ് എക്സ്പോ നടക്കുക

റിയാദ്: സൗദിയുടെ രണ്ടാമത് അന്താരാഷ്ട്ര ഡിഫൻസ് എക്സ്പോക്ക് ഒരുക്കങ്ങൾ പൂർണമായി. ഫെബ്രുവരി 4 മുതൽ 8 വരെ റിയാദിൽ വെച്ചാണ് എക്സ്പോ നടക്കുക. സൈനിക മേഖലയിലെ അത്യാധുനിക ഉപകരണങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കും.

അഞ്ചോളം പ്രതിരോധ മേഖലകളിലെ സാങ്കേതികവിദ്യകളാണ് പരിപാടിയിൽ പ്രദർശിപ്പിക്കുക. ഇതിനായി എഴുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 750-ലധികം പ്രദർശകർ പങ്കെടുക്കും. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

500-ലധികം പ്രതിനിധി സംഘങ്ങളും ഒരു ലക്ഷത്തിലധികം സന്ദർശകരും പരിപാടിയുടെ ഭാഗമാകും. കൂടാതെ സൈനിക ജെറ്റുകൾ, ഡ്രോണുകൾ എന്നിവയുടെ ഏറ്റവും പുതിയ മാതൃകകളും പ്രദർശനത്തിലെത്തും. രണ്ടര കിലോമീറ്ററിലധികം നീളവും 50 മീറ്റർ വീതിയുമുള്ള റൺവേയും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ഫോറത്തിൽ സമുദ്ര പ്രതിരോധം, സൈബർ സുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നി വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിക്കും. കൂടാതെ പ്രതിരോധ, മേഖലയിലെ സ്ത്രീ സമൂഹത്തിന്റെ സംഭാവനകൾ ചർച്ചചെയ്യാൻ 'ഇന്റർനാഷണൽ വിമൻ ഇൻ ഡിഫൻസ്'എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.

Related Tags :
Similar Posts