< Back
Saudi Arabia

Saudi Arabia
മൂന്നാമത് വേൾഡ് ഡിഫൻസ് ഷോ ഫെബ്രുവരി 8 മുതൽ റിയാദിൽ
|6 Feb 2026 6:11 PM IST
ഫെബ്രുവരി 12 വരെയാണ് പരിപാടി
റിയാദ്: വേൾഡ് ഡിഫൻസ് ഷോ സൗദി തലസ്ഥാനമായ റിയാദിൽ. ഫെബ്രുവരി 8 മുതൽ 12 വരെയാണ് മൂന്നാം പതിപ്പ്. തലസ്ഥാനത്തിന്റെ വടക്കുള്ള മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററാണ് വേദി.
രണ്ട് വർഷത്തിലൊരിക്കലാണ് പ്രദർശനം നടക്കാറുള്ളത്. സൗദി അറേബ്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിരോധ, സൈനിക വ്യവസായ മേഖലകളിൽ നിന്നുമുള്ള ഔദ്യോഗിക പ്രതിനിധികൾ, പ്രധാന കമ്പനികൾ, വിദഗ്ധർ എന്നിവർ പങ്കെടുക്കും.രണ്ട് ദിവസത്തെ പ്രദർശനത്തിൽ 700-ലധികം പ്രദർശകരും 400-ഓളം ഔദ്യോഗിക പ്രതിനിധികളും പങ്കെടുക്കും.