< Back
Saudi Arabia
വേൾഡ് മലയാളി ഫെഡറേഷന്‍ ജുബൈല്‍ ഘടകം രൂപീകരിച്ചു
Saudi Arabia

വേൾഡ് മലയാളി ഫെഡറേഷന്‍ ജുബൈല്‍ ഘടകം രൂപീകരിച്ചു

Web Desk
|
31 Dec 2025 11:50 AM IST

ജുബൈൽ: ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ സൗദി ജുബൈല്‍ ഘടകം രൂപീകരിച്ചു. ജുബൈലിലെ ലെറ്റ്സ് ഈറ്റ് റെസ്റ്റോറൻ്റിൽ ചേർന്ന യോഗത്തിൽ കൂട്ടായ്മയുടെ അഡ്ഹോക് കമ്മറ്റിയെ തെരഞ്ഞെടുത്തു.

ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് റീജിയണൽ പ്രസിഡൻ്റ് വർഗീസ് പെരുമ്പാവൂർ ഫെഡറേഷൻ പ്രവർത്തനങ്ങളെ കുറിച്ച് സദസിന് പരിചയപെടുത്തി സംസാരിച്ചു. ദമ്മാം പ്രസിഡൻ്റ് നവാസ് ചൂനാടൻ ജുബൈൽ കൗൺസിൽ രൂപീകരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദി നാഷണൽ പ്രസിഡൻ്റ് ഷബീർ ആക്കോട് മെമ്പർഷിപ്പ് ഫോം വിതരണം നിർവ്വഹിച്ചു.

അഡ്ഹോക് കമ്മറ്റി പ്രസിഡൻ്റായി സോണിയ ഹാരിസൺ മോറിസിസിനേയും ജനറൽ സെക്രട്ടറിയായി അനിൽ മാളൂരിനേയും ട്രഷറർ ആയി വിവേകിനേയും വൈസ് പ്രസിഡൻ്റായി പ്രശാന്ത് എന്നിവരേയും തിരഞ്ഞെടുത്തു. ദമ്മാം സെക്രട്ടറി ജയരാജ് കൊയിലാണ്ടി, വൈസ് പ്രസിഡൻ്റ് ചന്ദൻ ഷേണായി, ശിഹാബ് മങ്ങാടൻ, വിവേക് തുടങ്ങിയവർ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഹാരിസൺ മോറിസ്, മറിയം ആൻ്റണി, ടീന അലക്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അനിൽ ജി. നായർ സ്വാഗതവും സോണിയ ഹാരിസൺ നന്ദിയും പറഞ്ഞു.

Similar Posts