< Back
Saudi Arabia
Worlds first; Saudi Arabia presents special award for AI content
Saudi Arabia

ലോകത്തിലാദ്യം; എഐ കണ്ടന്റുകൾക്ക് പ്രത്യേക പുരസ്‌കാരവുമായി സൗദി

Web Desk
|
22 Nov 2025 10:12 PM IST

മീഡിയ ഫോറത്തിന്റേതാണ് പ്രഖ്യാപനം

റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന കണ്ടന്റുകൾക്ക് പ്രത്യേക പുരസ്‌കാരവുമായി സൗദി അറേബ്യ. സൗദി മീഡിയ ഫോറത്തിന്റേതാണ് പ്രഖ്യാപനം. സൗദിയിൽ ആദ്യമായാണ് ഇത്തരം പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. പ്രധാനമായും നാല് വിഭാഗങ്ങളിലായി 16 പുരസ്‌കാരങ്ങളാണ് ഉണ്ടാവുക.

ടെലിവിഷൻ പരിപാടികൾ, റേഡിയോ & പോഡ്കാസ്റ്റ്, ഡിജിറ്റൽ മീഡിയ, പത്രപ്രവർത്തനം എന്നിവയാണവ. ഈ മാസം 21 മുതലാണ് പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ജനുവരി 1വരെയാണ് അപേക്ഷിക്കാനാവുക. അടുത്ത വർഷം ഫെബ്രുവരി 4നായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. ലോകത്തിൽ തന്നെ ആദ്യമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന കണ്ടന്റുകൾക്ക് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

Similar Posts