< Back
Saudi Arabia

Saudi Arabia
സംസം ബോട്ടിലുകള്‍ ലഗേജിനകത്ത് കൊണ്ടുപോകരുതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി
|18 May 2022 9:00 PM IST
സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ സംസം ബോട്ടിലുകള്‍ ലഗേജിനകത്ത് കൊണ്ടു പോകാന്‍ അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ലഗേജ് ബോക്‌സിനുള്ളില്‍ സംസം ബോട്ടിലുകള്‍ പൊട്ടുന്നതും ലീക്കാവുന്നതും കണക്കിലെടുത്താണ് ഇത്തരത്തിലൊരു മുന്‍കരുതല്‍ നടപടിയെന്നാണ് വിവരം. ബദല്‍ സംവിധാനമെന്ന നിലയില്‍ പ്രത്യേകമായി എയര്‍ പാക് ചെയ്ത സംസം ബോട്ടിലുകള്‍ മാത്രമേ ഇനി വിമാനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയൊള്ളു.