< Back
Gulf
സൗദി വിദേശകാര്യമന്ത്രി കുവൈത്ത് സന്ദര്‍ശിച്ചു
Gulf

സൗദി വിദേശകാര്യമന്ത്രി കുവൈത്ത് സന്ദര്‍ശിച്ചു

Web Desk
|
6 Feb 2023 11:21 PM IST

ബയാൻ പാലസിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിദേശകാര്യമന്ത്രിയെ സ്വീകരിച്ചു

സൗദി: സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് കുവൈത്ത് സന്ദര്‍ശിച്ചു. ബയാൻ പാലസിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിദേശകാര്യമന്ത്രിയെ സ്വീകരിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിനും, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസ അദ്ദേഹം അറിയിച്ചു.

സൗദി വിദേശകാര്യമന്ത്രിക്കൊപ്പം ഉന്നത പ്രതിനിധി സംഘവും കുവൈത്തിൽ എത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി മൻസൂർ അൽ ഉതൈബി,വിദേശകാര്യ സഹമന്ത്രി സലീം ഗസാബ് അൽ സമാനാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.

Similar Posts