< Back
Gulf

Gulf
ഷവർമ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ച്
|24 Jan 2025 6:53 PM IST
ടേസ്റ്റ് അറ്റ്‌ലസാണ് മികച്ച 50 സാൻഡ്‌വിച്ചുകൾ തിരഞ്ഞെടുത്തത്
പ്രശസ്ത ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് 'ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുക'ളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തിറക്കി. മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമയാണ് ഒന്നാം സ്ഥാനം നേടിയത്. അതേസമയം ഇന്ത്യയുടെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമായ വട പാവും പട്ടികയിൽ ഇടം നേടി. 39ാം സ്ഥാനമാണ് വിഭവം നേടിയത്. ടേസ്റ്റ് അറ്റ്‌ലസിന്റെ വിപുല ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗുകൾ.
മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമയിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്വാധീനം കൂടിയുണ്ട്. തുർക്കിഷ് പദമായ സെവിർമെ ('തിരിക്കാൻ' എന്നർത്ഥം) എന്നതിന്റെ അറബി ഉച്ചാരണത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഷവർമയെന്ന പേര്. മാംസം പാകം ചെയ്യുന്ന കറങ്ങുന്ന സ്‌കെവറിനെ ഇത് സൂചിപ്പിക്കുന്നു.