< Back
Gulf
ലോകകപ്പ് ഫുട്ബോള്‍ ഗാനമൊരുക്കി ശ്രദ്ധ നേടി  സഹോദരിമാര്‍
Gulf

ലോകകപ്പ് ഫുട്ബോള്‍ ഗാനമൊരുക്കി ശ്രദ്ധ നേടി സഹോദരിമാര്‍

Web Desk
|
11 Dec 2022 10:28 PM IST

കഴിഞ്ഞ വര്‍ഷം ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുക്കിയ ഗാനവും ശ്രദ്ധ നേടിയിരുന്നു

ദോഹ: ലോകകപ്പ് ഫുട്ബോള്‍ ഗാനമൊരുക്കി ശ്രദ്ധേയരാവുകയാണ് ഖത്തറിലെ രണ്ട് സഹോദരിമാര്‍. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഫാത്തിമ നൂറീനും മരിയ മഹ്വീനുമാണ് ലോകകപ്പ് ഗാനമൊരുക്കി കയ്യടി നേടിയത്. പത്താം ക്ലാസുകാരിയായ ഫാത്തിമ നൂറീന് സംഗീതത്തോടാണ് പ്രിയം, ലോകകപ്പിന് ഒരു ഗാനമൊരുക്കണമെന്ന് വലിയ ആഗ്രഹമുള്ള ഫാത്തിമ വരികളൊരുക്കി കാത്തിരിക്കുന്നതിനിടയിലാണ് ആസ്പയര്‍ പാര്‍ക്കില്‍ ലോകകപ്പ് ട്രോഫി ടൂര്‍ എത്തുന്നത്. സംഘാടകരെ വരികള്‍ കാണിച്ചതോടെ വേദിയില്‍ ആലപിക്കാന്‍ അവസരവും ലഭിച്ചു.

സഹോദരി അഞ്ചാം ക്ലാസുകാരിയായ മരിയ മഹ്വീനും ലോകകപ്പ് ഗാനമൊരുക്കുന്നതില്‍ കൂട്ടിനുണ്ടായിരുന്നു. സംഗീതമൊരുക്കിയതും പാട‌ിയതുമെല്ലാം ഇരുവരും ചേര്‍ന്നാണ്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുക്കിയ ഗാനവും ശ്രദ്ധ നേടിയിരുന്നു.

Similar Posts