< Back
Gulf

Gulf
സാമൂഹിക മാധ്യമത്തിൽ തെറ്റായ വാർത്ത നൽകി; നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം
|11 Feb 2023 12:41 AM IST
സ്കൂള്‍ വിദ്യാർഥികള്‍ തമ്മിൽ സംഘർഷവും ആയുധ പ്രയോഗവും നടത്തിയതായാണ് വാർത്ത നൽകിയത്
ബഹ്റൈൻ: സ്കൂള്‍ വിദ്യാർഥികള്‍ തമ്മിൽ സംഘർഷവും ആയുധ പ്രയോഗവും നടത്തിയതായി വാർത്ത നൽകിയ സാമൂഹിക മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പരാതി നൽകി.
ഒരു സ്കൂളിൽ നടന്ന സംഭവമെന്ന തരത്തിലാണ് സാമൂഹിക മാധ്യമത്തിൽ വാർത്ത നൽകിയിരുന്നത്.എന്നാൽ ഇത്തരത്തിലൊരു സംഭവം സ്കൂളിൽ നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതിനാൽ ബന്ധപ്പെട്ട ഓൺലൈൻ മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.