
കുവൈത്തിൽ ഗാർഹികജോലിക്കാരെ താമസിപ്പിക്കുന്ന അനധികൃത ഷെൽട്ടറുകൾക്കെതിരെ കർശന നടപടി
|തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികൾ വാക്‌സിനേഷൻ അംഗീകാരം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അംബാസഡർ
ഗാർഹികജോലിക്കാരെ അനധികൃതമായി താമസിപ്പിക്കുന്ന ഷെൽട്ടറുകൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. ഇത്തരത്തിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് അംബാസഡർ മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിലാണ് ഗാർഹികത്തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചു ചൂഷണം ചെയ്യുന്ന സമാന്ത ഷെൽട്ടറുകൾക്കെതിരെ സ്ഥാനപതി മുന്നറിയിപ്പ് നൽകിയത്. എംബസിയുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കുവൈത്ത് ഭരണകൂടവുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് അംബാസഡർ പറഞ്ഞു.
ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈത്ത് സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ഇന്ന് ഓപ്പൺ ഫോറത്തിൽ ചർച്ച ചെയ്തത്. കുവൈത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികൾ വാക്‌സിനേഷൻ അംഗീകാരം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അംബാസഡർ പറഞ്ഞു.