< Back
Gulf
നിരവധി വിദ്യാർഥികൾക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ബുക്ക് ബാങ്ക്
Gulf

നിരവധി വിദ്യാർഥികൾക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ബുക്ക് ബാങ്ക്

Web Desk
|
30 March 2023 1:29 AM IST

2011 ല്‍ തുടങ്ങിയ സംരംഭം തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്

ദോഹ: നിരവധി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ്സ് ഇന്ത്യ ബുക്ക് ബാങ്ക്. ഉപയോഗിച്ച പാഠപുസ്തകങ്ങൾ വിദ്യാർഥികളിൽനിന്ന് ശേഖരിച്ചാണ് ആവശ്യക്കാര്‍ക്ക് കൈമാറിയത്. ഭാരിച്ച പഠനച്ചെലവില്‍ നിന്ന് ഒരേ സമയം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമായി സ്റ്റുഡന്‍സ് ഇന്ത്യയുടെ ബുക്ക് ബാങ്ക്, 2011 ല്‍ തുടങ്ങിയ സംരംഭം തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇത്തവണ മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്കാണ് പുസ്തകം കൈമാറിയത്.

യൂത്ത് ഫോറം ഖത്തറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻറ്സ് ഇന്ത്യയുടെ ബുക്ക് ബാങ്ക് ഓരോ വർഷവും നിരവധി വിദ്യാർഥികളാണ് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

Similar Posts