< Back
Gulf

Gulf
ഒമാന്റെ 52 ആം ദേശീയ ദിനം വർണാഭമായ ചടങ്ങുകളോടെ സുർ ഇന്ത്യന്‍ സ്കൂള്‍ ആഘോഷിച്ചു
|29 Nov 2022 12:07 AM IST
സുർ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഭൂ വിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി മുഖ്യാതിഥിയായി
മസ്ക്കറ്റ്: ഒമാന്റെ 52 ആം ദേശീയ ദിനം വർണാഭമായ ചടങ്ങുകളോടെ സുർ ഇന്ത്യന്‍ സ്കൂള്‍ ആഘോഷിച്ചു. സുർ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഭൂ വിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി മുഖ്യാതിഥിയായി. അറബിക് വാർത്തകൾ, ദേശീയ ദിന സ്‌പെഷ്യൽ ക്വിസ്, അറബിക് ഗ്രൂപ്പ് ഗാനങ്ങൾ, ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നു. കലാ മേഖകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റകൾ വിതരണം ചെയ്തു.