< Back
Gulf
4th branch,  Super Metro Medical Center,   operations,  Fahaheel,
Gulf

സൂപ്പര്‍ മെട്രോ മെഡിക്കല്‍ സെന്ററിന്‍റെ 4ാമത് ബ്രാഞ്ച് ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു

Web Desk
|
1 March 2023 12:10 AM IST

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ സൂപ്പര്‍ മെട്രോ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ ഫഹാഹീല്‍ മക്ക സ്ട്രീറ്റില്‍ മംഗഫ് സിഗ്‌നലിനടുത്ത് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.വിവിധ രാഷ്ട്ര പ്രതിനിധികളും കുവൈത്ത് സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളും ഉള്‍പ്പെടെ 54 പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആയിരങ്ങളുടെ സാന്നിധ്യംകൊണ്ട് ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമായി.

ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു മാസത്തെ സൗജന്യ ഡോക്ടർ കണ്‍സൽട്ടേഷന്‍, എല്ലാ തുടര്‍ചികിത്സകള്‍ക്കും 40 ശതമാനം ഡിസ്‌കൗണ്ട്, പത്തു ദീനാറിന് ഫുള്‍ ബോഡി ചെക്കപ്പ് തുടങ്ങിയ പ്രത്യേക പാക്കേജുകള്‍ ഏര്‍പ്പെടുത്തിയതായി മെട്രോ മാനേജ്‌മെന്റ് അറിയിച്ചു.വിവിധ വിഭാഗങ്ങളിലായി പ്രശസ്തരും നാലുപതിറ്റാണ്ടോളം പ്രവര്‍ത്തനപരിചയവുമുള്ള 25ഓളം ഡോക്ടര്‍മാരുടെയും സേവനം ഉദ്ഘാടനദിവസം മുതല്‍ ലഭ്യമാക്കിയതായി മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു. ക്ലിനിക്കിൽ വരുന്നവരുടെ സൗകര്യാർഥം മുന്‍വശത്തും പിന്‍വശത്തും പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Posts