< Back
Gulf
സൗദിയില്‍ മലയാളം മിഷന്‍ ദമ്മാം മേഖല സംഗമം സംഘടിപ്പിച്ചു
Gulf

സൗദിയില്‍ മലയാളം മിഷന്‍ ദമ്മാം മേഖല സംഗമം സംഘടിപ്പിച്ചു

Web Desk
|
28 Nov 2022 11:44 PM IST

അല്‍ഹസ്സയില്‍ സംഘടിപ്പിച്ച പരിപാടി വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു

ദമ്മാം: ദമ്മാം മലയാളി മിഷന്‍ സംഗമം സംഘടിപ്പിച്ചു. അല്‍ഹസ്സയില്‍ സംഘടിപ്പിച്ച പരിപാടി വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു. ദമ്മാം, ജുബൈല്‍, അല്‍കോബാര്‍, അല്‍ഹസ്സ പ്രദേശങ്ങളില്‍ നിന്നുള്ള പതിനേഴ് മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും സംഗമത്തില്‍ പങ്കെടുത്തു.

സോഫിയ ഷാജഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ വരോട്, എം.എം നഈം, ഷാഹിദ ഷാനവാസ്, നാസര്‍ മദനി, ബിജു സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം മിഷന്‍ ആഗോള സാഹിത്യ മല്‍സരത്തിലെ വിജയികളായ ഗൗതം മോഹനന്‍, ഫ്രീസിയ ഹബീബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബാബു കെ.പി, കൃഷ്ണന്‍ കൊയിലാണ്ടി, നന്ദിനി മോഹനന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം ന്ല്‍കി.

Similar Posts