< Back
Gulf

Gulf
കൈക്കൂലി കേസിൽ പ്രതിയായ ജനപ്രതിനിധിയും വ്യവസായിയും കസ്റ്റഡിയില്‍ തുടരും
|15 Nov 2022 12:09 AM IST
പണം കൈപ്പറ്റുന്നതിനിടെ പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
കുവൈത്തില്‍ കൈക്കൂലി കേസിൽ പ്രതിയായ ജനപ്രതിനിധിയേയും വ്യവസായിയേയും കസ്റ്റഡിയില്‍ തുടരാൻ കോടതി നിര്‍ദേശം നല്‍കി. ഇടപാട് പൂർത്തിയാക്കുന്നതിന് പകരമായി ഒരു ലക്ഷം ദിനാർ കൈക്കൂലി ആവശ്യപ്പെട്ട ജനപ്രതിനിധിയേയും മറ്റ് പ്രതികളേയും പണം കൈപ്പറ്റുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
അതേസമയം, പ്രതികൾ തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. അതിനിടെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.