< Back
Gulf

Gulf
അബൂദബിയിൽ ട്രാഫിക് പിഴയിൽ ഇളവ്; ബാങ്കുകൾ വഴിയും പണമടയ്ക്കാം
|28 Oct 2022 12:17 AM IST
60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കും.
അബൂദബിയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു. നിയമ ലംഘനമുണ്ടായി 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 35 ശതമാനം ഇളവ് നൽകുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. അബൂദബി സര്‍ക്കാരിന്‍റെ താം ഡിജിറ്റല്‍ ചാനല്‍, പൊലീസിന്‍റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്ഫോം യു.എ.ഇയിലെ അഞ്ച് ബാങ്കുകളുടെ മൊബൈൽ ആപ്പ് എന്നിവ വഴി പിഴയടയ്ക്കാം.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുള്ളവർക്ക് തവണകളായി പിഴയടയ്ക്കാനും സൗകര്യമുണ്ടാകും. അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക് തുടങ്ങിയ ബാങ്കുകളിലാണ് ഈ സൗകര്യം.