< Back
Gulf

Gulf
ഒമാനിൽ പ്രവേശിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം
|26 Dec 2021 7:23 PM IST
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.
ഒമാനിൽ പ്രവേശിക്കാൻ 18 വയസിന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമിറ്റി പിൻവലിച്ചു. ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.