< Back
Gulf
സൗദിയിൽ രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു
Gulf

സൗദിയിൽ രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു

Web Desk
|
17 Jun 2021 11:58 PM IST

കാസർകോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്

സൗദി അറേബ്യയിൽ സാമൂഹ്യ പ്രവർത്തകൻ ഉൾപ്പെടെ രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകൻ കാസർകോട് ചെമ്മനാട് പരവനടുക്കം സ്വദേശി എ.ബി മുഹമ്മദ് ദമ്മാമിൽ മരിച്ചു. 56 വയസായിരുന്നു. മലപ്പുറം എടക്കര മുത്തേടം സ്വദേശിയായ കൊല്ലറമ്പൻ ഉസ്മാൻ ജിദ്ദയിൽ മരിച്ചു. ജിദ്ദയിൽ ബേക്കറി ജീവനക്കാരായിരുന്ന ഇദ്ദേഹത്തിന് 45 വയസ്സായിരുന്നു.

മൃതദേഹങ്ങൾ സൗദിയിൽ തന്നെ മറവുചെയ്യുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Similar Posts