Gulf
യു എ ഇ ഈദ് അവധി പ്രഖ്യാപിച്ചു;റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് അവധി
Gulf

യു എ ഇ ഈദ് അവധി പ്രഖ്യാപിച്ചു;റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് അവധി

Web Desk
|
14 April 2023 12:15 AM IST

സർക്കാർ ജീവനക്കാർക്കും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയാണ് അവധി നൽകേണ്ടതെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി

ദുബൈ: യു എ ഇ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് പെരുന്നാൾ അവധി . ഏപ്രിൽ 20 ന് അവധി ആരംഭിക്കും. 21 നാണ് പെരുന്നാളെങ്കിൽ ഏപ്രിൽ 23 വരെ നാലുദിവസം അവധിയാകും. 22 നാണ് പെരുന്നാളെങ്കിൽ ഏപ്രിൽ 24 വരെ അഞ്ച് ദിവസം സ്ഥാപനങ്ങൾക്ക് അവധിയുണ്ടാകും. സർക്കാർ ജീവനക്കാർക്കും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയാണ് അവധി നൽകേണ്ടതെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി.

Similar Posts