< Back
Gulf
UAE Golden Visa for MediaOne CEO
Gulf

മീഡിയവൺ സിഇഒയ്ക്ക് യുഎഇ ഗോൾഡൻ വിസ

Web Desk
|
20 Sept 2023 12:38 AM IST

മാധ്യമ മേഖലയിലെ മാനേജ്മെന്റ് വൈദഗ്ധ്യത്തിനുള്ള ആദരമായാണ് ഗോൾഡൻ വിസ ലഭിച്ചത്.

ദുബൈ: മീഡിയവൺ സിഇഒ റോഷൻ കക്കാട്ടിന് യുഎഇയുടെ ​ഗോൾഡൻ വിസ. മാധ്യമ മേഖലയിലെ മാനേജ്മെന്റ് വൈദഗ്ധ്യത്തിനുള്ള ആദരമായാണ് പത്തുവർഷത്തെ ഗോൾഡൻ വിസ ലഭിച്ചത്.

ദുബൈയിൽ നടന്ന ചടങ്ങിൽ സർക്കാർ സേവന ദാതാവായ ഇസിഎച്ച് ഡിജിറ്റലിന്റെ മേധാവി ഇക്ബാൽ മാർക്കോണി വിസാ രേഖകൾ കൈമാറി. അങ്കമാലി എംഎൽഎ റോജി എം ജോൺ സന്നിഹിതനായിരുന്നു.

​ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റോഷൻ കക്കാട്ട് പ്രതികരിച്ചു. പ്രവാസികളുടെ വിഷയത്തിലും വിവിധ ഗൾഫ് രാജ്യങ്ങളുടെ വികസന വിഷയത്തിലും മീഡിയവൺ നിർവഹിച്ചുപോരുന്ന ദൗത്യത്തിനുള്ള അംഗീകാരമായാണ് താൻ ഈ ഗോൾഡൻ വിസയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



Similar Posts