< Back
UAE
റാസൽഖൈമയിൽ 103 കിലോ ഹാഷിഷ് പിടികൂടി
UAE

റാസൽഖൈമയിൽ 103 കിലോ ഹാഷിഷ് പിടികൂടി

Web Desk
|
9 Jan 2023 5:32 PM IST

പ്രതികളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി

റാസൽഖൈമയിൽ തുറമുഖം വഴി കടത്താൻ ശ്രമിച്ച 103 കിലോ ഹാഷിഷ് പിടികൂടി. 1.4 മുതൽ 2.5 മില്യൺ ദിർഹത്തിനുമിടയിൽ വിപണി മൂല്യം വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യു.എ.ഇയിലുടനീളം വിതരണം ചെയ്യാനിരുന്നവയാണ് പിടിച്ചെടുത്തവ.

എമിറേറ്റിലെ തുറമുഖം വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ടർക്ക് കൈമാറിയിട്ടുണ്ട്.

ഉദ്യോഗസ്ഥർക്ക് കള്ളക്കടത്തിനെക്കുറിച്ച് ലഭിച്ച സൂചനയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇതിനായി കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ ഒരു ടാസ്‌ക് ഫോഴ്സ് തന്നെ രൂപീകരിക്കുകയായിരുന്നു.





Similar Posts